സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാകയുടെ മഹത്വം വിസ്മരിക്കരുത്

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവേളയില്‍ ഏറെ ആദരിക്കപ്പെടേണ്ടത് നമ്മുടെ ദേശീയപതാകയാണ്. നിര്‍ഭാഗ്യവശാല്‍ ദേശീയപതാകയുടെ ഉപയോഗക്രമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവില്ലാത്തതുമൂലം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഇന്ത്യന്‍ ഭരണഘടന പ്രകാരം (ആര്‍ട്ടിക്കിള്‍ 51 അ) ഓരോ പൗരന്റെയും കടമയാണ് ദേശീയപതാകയെയും ദേശീയ ചിഹ്നങ്ങളെയും ആദരിക്കുകയെന്നത്. ദുരുപയോഗം ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.
നിയമങ്ങള്‍
1950ലെ എംബ്ലംസ് ആന്‍ഡ് നെയിംസ് (പ്രിവന്‍ഷന്‍ ഓഫ് ഇംപ്രോപ്പര്‍ യൂസ്) ആക്ട്.
1971ലെ ദേശീയമാനത്തോടുള്ള അപമാനങ്ങളെ തടയല്‍ ആക്ട്.
2002ലെ ഇന്ത്യന്‍ ഫ്‌ളാഗ് കോഡ്.
അനാദരത്തിനു ശിക്ഷ
മൂന്നുവര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ.
എങ്ങനെ ഉപയോഗിക്കാം
അളവ്
ദീര്‍ഘചതുരാകൃതി
നീളവും വീതിയും 3:2 എന്ന അനുപാതത്തില്‍
150 ണ്മ 100, 225ണ്മ150, 450ണ്മ300, 900ണ്മ600, 1350ണ്മ900, 1800ണ്മ1200, 2700ണ്മ1800, 3600ണ്മ2400, 6300ണ്മ4200 മില്ലിമീറ്റര്‍ അളവുകളില്‍.
വിവിഐപി ഉപയോഗം
വിമാനങ്ങളില്‍ കാറുകളില്‍ മേശപ്പുറത്ത്
450ണ്മ300 മി.മീ. 225 ണ്മ 150 മി.മീ. 150 ണ്മ 100 മി.മീ.
തുണി
കൈകൊണ്ടു നൂല്‍ത്ത് കൈകൊണ്ട് നെയ്ത കമ്പിളി, പരുത്തി, പട്ട്, ഖാദി എന്നിവ കൊണ്ടു മാത്രമേ ദേശീയ പതാക നിര്‍മ്മിക്കാവൂ. പ്ലാസ്റ്റിക് ഉപയോഗിച്ച് ദേശീയപതാക ഉണ്ടാക്കുവാന്‍ പാടില്ല.
ദേശീയ വിശേഷാവസരങ്ങള്‍, സാംസ്‌കാരിക കായികമേള തുടങ്ങിയ അവസരങ്ങളില്‍ പേപ്പര്‍ പതാക ഉപയോഗിക്കാം. പക്ഷേ, ഉപയോഗശേഷം പതാക കീറുകയോ നിലത്ത് എറിയുകയോ ചെയ്യരുത്.
എങ്ങനെ ഉപയോഗിക്കണം
ദേശീയപതാക ഉയര്‍ത്തി പാറിക്കുമ്പോള്‍ അത് ഏറ്റവും മാന്യമായ സ്ഥാനത്തായിരിക്കണം. ആ സ്ഥാനമാണ് മാന്യം എന്ന് വ്യക്തമാക്കിയിരിക്കുകയും വേണം. പതാക ഉയര്‍ത്തുന്നത് വേഗത്തിലും താഴ്ത്തുന്നത് സാവധാത്തിലും ആദരവോടെയും ആയിരിക്കണം. ലംബമായ സ്തംഭത്തിലാണ് പതാക ഉയര്‍ത്തുന്നതെങ്കില്‍ കുങ്കുമവര്‍ണ്ണം മുകളിലും തിരശ്ചീനമായി തൂക്കിയിടുകയാണെങ്കില്‍ കുങ്കുമവര്‍ണ്ണം വലതുവശത്തും (പതാകയ്ക്കഭിമുഖമായി നില്‍ക്കുന്ന ആളുടെ ഇടത്) ആയിരിക്കണം. പതാക സല്യൂട്ട് ചെയ്തശേഷം ദേശീയഗാനം ആലപിക്കണം.
എങ്ങനെയൊക്കെ ഉപയോഗിക്കരുത്
കത്തിക്കുയോ നശിപ്പിക്കുകയോ ചെയ്യരുത്.
വികൃതമാക്കരുത്, ചിത്രങ്ങള്‍ ഉള്‍പ്പെടെ ഒന്നും ആലേഖനം ചെയ്യരുത്.
ദേശീയ പതാകയുടെ മാതൃകയില്‍ മറ്റു വസ്തുക്കള്‍ നിര്‍മ്മിക്കരുത്.
വസ്ത്രാലങ്കാരത്തിന്റെ ഭാഗമാക്കരുത്.
യൂണിഫോം, കൈലേസ് തുടങ്ങിയവയൊന്നും പതാകയുടെ രൂപത്തിലുണ്ടാക്കരുത്.
പ്രസംഗപീഠത്തിലോ പ്ലാറ്റ്‌ഫോമിലോ സ്മാരകത്തിലോ പ്രതിമയിലോ ആവരണം ചെയ്യരുത്.
നിലത്തിഴയ്ക്കുകയോ വാഹനത്തിന മുന്നിലോ പിന്നിലോ വശങ്ങളിലോ സ്ഥാപിക്കുകയോ ചെയ്യരുത്.
തലകീഴായി സ്ഥാപിക്കുന്നതും കുറ്റകരം.
കീറിയതോ കേടുപറ്റിയതോ ആയ ദേശീയ പതാക ഉപയോഗിക്കരുത്.
കച്ചവട പരസ്യ ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കരുത്.
ആരെയും ഒന്നിനെയും പതാക താഴ്ത്തി അഭിവാദ്യം ചെയ്യരുത്. ദേശീയപതാക ഉയര്‍ത്തിയ കൊടിമരത്തില്‍ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റേതെങ്കിലും പതാകയോ തോരണമോ പൂവോ മാലയോ ഒന്നും കെട്ടരുത്. നിയമം അനുവദിക്കുന്ന ചില സന്ദര്‍ഭങ്ങളിലൊഴിച്ച് ഒരിക്കലും ദേശീയപതാകയുടെ വശങ്ങളിലും തുല്യ ഉയരത്തില്‍ മറ്റൊന്നും കെട്ടരുത്. കൊടിമരം ഇല്ലാത്ത സ്ഥാപനങ്ങളില്‍ മാന്യമായ രീതിയില്ലാതെ ദേശീയപതാക പ്രദര്‍ശിപ്പിക്കരുത്.
നിത്യവുമുള്ള ഉപയോഗം
സെക്രട്ടറിയേറ്റ്, ഹൈക്കോടതി, കളക്‌ട്രേറ്റ്, ജയില്‍ ആസ്ഥാനം, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയപതാക നിത്യവും ഉയര്‍ത്തുന്നുണ്ട്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയാണു കൊടിമരത്തില്‍ പതാക പാറിപ്പറക്കേണ്ടത്.
ആദരസൂചകം
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ ഏതെങ്കിലും സ്ഥാപനം സന്ദര്‍ശിച്ച് അവരോടുള്ള ആദരസൂചകമായി പ്രസ്തുത സ്ഥാപനത്തില്‍ ദേശീയ പതാക ഉയര്‍ത്തുക.
ദുഃഖാചരണം
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രിയുടെ മരണം, രാജ്യം മുഴുവന്‍ ദേശീയ പതാക താഴ്ത്തിക്കെട്ടാം. ലോക്‌സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ഡല്‍ഹി, സംസ്ഥാന തലസ്ഥാനം എന്നിവിടങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടാം. കേന്ദ്ര സഹമന്ത്രി, ഡല്‍ഹിയില്‍ പകുതി താഴ്ത്തിക്കെട്ടാം. ഗവര്‍ണര്‍, മുഖ്യമന്ത്രി, അതതു സംസ്ഥാനത്ത് ദേശീയ പതാക പകുതി താഴ്ത്തികെട്ടാം.
ഭാരതത്തിലെ പുരുഷന്മാരും സ്ത്രീകളും സ്വാതന്ത്ര്യത്തിനുവേണ്ടി ചെയ്ത ത്യാഗങ്ങളെ ദേശീയപതാക നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എവിടെ ദേശീയപതാക ഉപയോഗിക്കുന്നുവോ അവിടെ സര്‍വ്വമാന്യമായ സ്ഥാനം അതിനായിരിക്കും. പതാകയിലെ നിറങ്ങള്‍ കലര്‍പ്പില്ലാതെ, മങ്ങലില്ലാതെ പ്രകാശിക്കുകയും വേണം.

more:

http://personalities.jeevan4u.com/ebyjjose/

http://personalities.jeevan4u.com/ebyjjose/MissionFlag.aspx

 

Pin It

Leave a Reply

Your email address will not be published. Required fields are marked *