പാലാ: ഭാരതത്തിന് ദിശാബോധം നല്കിയ രാഷ്ട്രപതിയായിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍ കലാമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് അനുസ്മരിച്ചു. കെ.ആര്. നാരായണന് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കലാം അനുസ്മരമ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ രാഷ്ട്രപതി പദവിക്ക് ജനകീയ മുഖം നല്കിയ മഹാനാണ് ഡോ. കലാം. യുവാക്കളും വിദ്യാര്‍ത്ഥികളും ഏറ്റവും സ്നേഹിച്ചിരുന്ന രാഷ്ട്രപതിയായിരുന്നു അദ്ദേഹം. ഡോ. കലാമുമൊത്ത് വിവിധ ചടങ്ങുകളില്‍ പങ്കെടുത്ത ഓര്‍മ്മകളും എബി പങ്കുവച്ചു. സാംജി പഴേപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡോ. ശ്രീമോന്, വിഷ്ണു കെ.ആര്, അമല്‍ ജോസഫ്, ജോഷി ജോസഫ്, സോജന് സോമന് തുടങ്ങിയവര്‍ പ്രസംഗിച്ചു.